Tuesday 21 January 2014

ചൂൽ

പണ്ട് അവധിക്കാലമായാൽ അമ്മയുടെ തറവാട്ടിൽ ഞങ്ങൾ കുട്ടികളെല്ലാം ഒത്തുകൂടും. അവിടെ കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്ന വലിയച്ചൻ ഒരു രാജാവ് തന്നെ ആയിരുന്നു. വളരെ പണ്ഡിതൻ, കർക്കശക്കരാൻ ഒക്കെ ആയിരുന്നു. വലിയച്ഛന്റെ കണ്‍വെട്ടതിലെങ്ങാനും ചൂലോ മറ്റോ അശ്രദ്ധമായി കിടക്കുന്നത് കണ്ടാൽ പിന്നെ പോടിപൂരമയിരിക്കും അവിടെ ... അതുകൊണ്ട്തന്നെ ഇമ്മാതിരി ചൂൽ, ഈർക്കിൽ ചൂൽ, കുറ്റിച്ചൂൽ items ഒക്കെ വീടിന്റെ പിന്നമ്പുരത് എവിടേലും ആയിരിക്കും സ്ഥാനം.

കാലം മാറി. കാര്യങ്ങൾ മാറി. ആ വലിയച്ചൻ ഇപ്പൊ ഇല്ലാ. അന്നത്തെ കുട്ടികൾ മുതിര്നവരായി. ഇപ്പൊ ദാ... ചൂലിനും മാറ്റം സംഭവിക്കുന്നു... പിന്നാമ്പുറത്ത് ഒളിപ്പിച്ചിരുന്ന ചൂലോക്കെ അരങ്ങത്തെത്തി. തൊപ്പിയിൽ... തലയിൽ... പത്രത്തിൽ... ന്യൂസിൽ... fb യിൽ... സർവ്വം ചൂലുമയം.

അവരെല്ലാം കൂടെ എത്രത്തോളം വൃത്തിയാക്കും എന്ന് നോക്കി നിക്കണോ.... അതോ നമ്മളും അവരോടൊപ്പം ചൂലെടുക്കണോ...?!!

എന്തായാലും... എല്ലാരും മുങ്ങി നിക്കുകയാണ്... ഒന്നു നീന്തി നോക്കാം...

ഒന്നിച്ചു  തുഴയാൻ ഞാനും തീരുമാനിച്ചു...

ചൂലെടുക്കാം.... എൻറെ അടുത്ത തലമുറക്കായി...

ചൂലെടുക്കാം....

No comments:

Post a Comment